Thursday, September 8, 2011

കെ എസ് എഫ് ഇ-യുടെ ഓണാശംസകള്‍

എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ഹൃദ്യമായ ഓണാശംസകള്‍

Sunday, August 7, 2011

കെ എസ് എഫ് ഇ-യും ചിട്ടിയും പിന്നെ നിങ്ങളും

പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം ബോധ്യമാകും. മലയാളികള്‍ പറ്റിക്കപെടാന്‍ കാത്തുനില്‍ക്കുന ഒരു ജനസമൂഹമാണ്. സാമ്പത്തിക സാക്ഷരതയില്‍ നൂറ്‌ ശതമാനം കൈവരിക്കാന്‍ നാം ഇനിയും വളരെ മുന്നോട്ട് പോകേണ്ടതുണ്ട്.

കേരളത്തില്‍ കഴിഞ്ഞ 10-15 കൊല്ലത്തിനിടയില്‍ ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. കുറച്ചു കാലം കഴിയുമ്പോള്‍ ഇങ്ങനെ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ അറസ്റ്റ് ചെയ്യപെട്ടുന്ന വിവരം പത്രങ്ങളില്‍ നിത്യേനഎന്നോണം വരുന്നു. എങ്കിലും വീണ്ടും ആളുകള്‍ പുതുതായി തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിലേക്കും അവരുടെ വര്‍ണാഭമായ പരസ്യങ്ങളിലും ആകൃഷ്ടരാകുന്നു.


ഏകദേശം 40 കൊല്ലം മുന്‍പും ഈ രീതിയിലുള്ള സ്ഥിതിവിശേഷം - ഒരു പക്ഷെ ഇതിനെക്കാള്‍ ഭീകരമായ രീതിയില്‍ - ഉണ്ടായിരുന്നതിനാലാണ് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കെ എസ് എഫ് തുടങ്ങുന്നത്. കെ എസ് എഫ് ഇ-യിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും കേരള സര്‍ക്കാര്‍ തന്ന്നെയാണ് ഗ്യാരന്റി. ചിട്ടി, എഫ് ഡി, സേവിങ്ങ്സ് അക്കൗണ്ട്‌, സ്വര്‍ണ പണയവും വ്യക്തിഗത വായ്പയും ഉള്‍പ്പെടെ വിവിധ തരം വായ്പകള്‍ - ചുരുക്കത്തില്‍ ഒരു ബാങ്കില്‍ നിന്ന് എന്തെല്ലാം ലഭിക്കുമോ അതെല്ലാം കെ എസ് എഫ് ഇ-യില്‍ നിന്നും ലഭിക്കുന്നു. പിന്നെ കേരളത്തിന്റെ തനതു സാമ്പത്തിക വ്യവഹാര മാര്‍ഗമായ ചിട്ടിയും.








എങ്കിലും
നമ്മുടെ പുതിയ തലമുറ, ഇന്റെര്‍നെറ്റിലും മറ്റുമായി ധാരാളം അറിവുള്ളവരായിട്ടു കൂടി, ചിട്ടിയില്‍ ചേരുന്നതും കെ എസ് എഫ് ഇ-യില്‍ അംഗമാകുന്നതുമെല്ലാം താരതമ്യേന കുറവാണ്. അത് ആരുടേയും കുറ്റമല്ല. കെ എസ് എഫ് -യെ പറ്റിയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ അത്ര സുലഭമായി ലഭ്യമല്ല. ഈ ബ്ലോഗ്‌ ആ ഒരു കുറവ് ഒരു പരിധി വരെയെങ്കിലും നികത്താനുള്ള ഒരു ശ്രമമാണ്. ഞങ്ങളുടെ ഈ എളിയ ഉദ്യമത്തിന് വളരെയധികം സജീവമായ മലയാളം ബ്ലോഗിങ്ങ് സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തത്കാലം ഞങ്ങളുടെ ഇംഗ്ലീഷ് ബ്ലോഗ്‌ കാണുക.

Sunday, July 24, 2011

കെ എസ് എഫ് ഇ

കെ എസ് എഫ് ഇ ചിട്ടികള്‍ വിശ്വാസ്യതയില്‍ എന്നും ഒന്നാമത്.